Monday, August 11, 2014

നിലപാടുകള്‍


രക്ത ദാഹികള്‍


ലോകം മുഴുവനും പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ മനുഷ്യന്‍ പരസ്പരം കൊന്നോടുകുന്ന കാഴ്ച ദുഖത്തോടുകൂടി കണ്ടു നില്‍കുകയാണ്‌ ലോകത്തെ സമാധാന സ്നേഹികള്‍. ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്‌ ഇസ്രയേലിന്റെ ഗസ്സയിലെകുള്ള ആക്രമണവും ഇറാക്കിലെ ന്യുനപക്ഷങ്ങല്ക് നേരെ ISIS എന്ന സംഘടനയും നടത്തുന്ന നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ആണ്.  മേല്‍ സൂചിപിച്ച രണ്ടിടങ്ങളിലും ലക്ഷകണക്കിന് നിരപരാധികള്‍ പരസ്പരം പോരടിച്ചു മറിച്ചു വീഴുന്നു. എത്ര ലജ്ഹകരവും ദുഖകരവുമാണ് ഇത് സംഭാവികുന്നത് ഈ ആധുനീക യുഗത്തില്‍ ആണ് എന്നുള്ളത്. ആദ്യം നമുക്ക് ഗാസയിലെ ജനങ്ങളിലേക് പോകാം. എന്താണ് ഇപ്പോള്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രേല്‍ ആക്രമണത്തിന്റെ പ്രധാനകാരണം എന്ന് പൊതുവേ വിലയിരുത്തുന്നത്? തീര്‍ച്ചയും ഇപ്പോളത്തെ ഇസ്രേല്‍ ആക്രമണത്തിന്റെ കാരണമായി പൊതുവേ വിലയിരുത്തുന്നത് 3 ജൂത യുവാക്കളെ ഹമാസ് തട്ടി കൊണ്ടുപോയി ക്രൂരമായി കൊലപെടുത്തി എന്നതാണ്. തീര്‍ത്തും തെറ്റായ നടപടിയാണ് ഹമാസ് എന്ന സംഘടനയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായത്. പക്ഷെ മറുപക്ഷത്ത്നിന്നും അതിന്റെ പ്രതികാരം ഉണ്ടായത് 3 ജീവനുകള്‍ക് പകരം ഇസ്രേല്‍ കവര്‍ന്നത് നിരവധി ആയിരം ജീവനുകള്‍ ആണ്. മനസ്സില്‍ തട്ടിയാണ് ഞാന്‍ ഇവിടെ ഇത് കുറികുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ടെ ചേതന അറ്റ ശരീരം കണ്ടുനില്‍കാന്‍ മനസാക്ഷിഉള്ള ആര്‍കും കഴിയില്ല. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടത്തിയ സ്കൂളുകള്ക് നേരെ പോലും ഇസ്രേല്‍ ആക്രമണം ഉണ്ടായി. ഞാന്‍ മനസിലാകുന്നത് അറിവില്‍ കൂടി, വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ ലോകത്ത് നിന്നും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയാന്‍ കഴിയു. പക്ഷെ കുഞ്ഞുങ്ങള്‍ക് അറിവ് നല്‍കേണ്ട അധ്യാപകരെ അടക്കം അറിവിന്റെ ഉറവിടം ആകേണ്ട വിദ്യാലയങ്ങള്‍ ശവപറമ്പ് ആകുന്ന കാഴ്ചയാണ് ലോകം കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി കണ്ടു കൊണ്ടിരികുന്നത്. എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം? അതിലെക് ഞാന്‍ വരാം.

ഇനി  ഇറാക്കിലേക്ക് പോയാല്‍ നമ്മുടെ കുറെ സഹോദരിമാര്‍ ഇറാക്കില്‍ നിന്നും തിരിച്ചെത്തി പറഞ്ഞത്ISIS പോരാളികള്‍ അവരോടു സഹോദരന്‍മാരെ പോലെ യാണ് പെരുമാറിയത് എന്ന്. തികച്ചും നല്ല കാര്യം. നമ്മുടെ ചില സോഷ്യല്‍മീഡിയയിലെ "ചിന്ക്കങ്ങള്‍" എഴുതി പിടിപിച്ചു കണ്ടോ കണ്ടോ നമ്മുടെ സഹോദരിമാരെ രക്ഷപെടുത്തിയ ISIS വിശുദ്ധന്‍ മാരെ എന്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നു? എന്തായിരിക്കാം നമ്മുടെ സഹോദരിമാരോട് ISIS "തീവ്രവാദികള്‍"( ഞാന്‍ അവരെ അങ്ങനെ വിളിക്കാന്‍ ഇഷ്ടപെടുന്നു. കാരണം താഴെ വിശദമാക്കം) സഹിഷ്ണത കാണിച്ചതിന്റെ കാരണം?. ഞാന്‍ മനസിലാക്കുന്നത്‌  നമ്മുടെ സര്‍ക്കാരുകള്‍ ഇറാക്ക് വിഷയങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ആണ്എന്നാണ്. ഇത് എന്റെ വ്യക്തിപരമായ ഒരു വിലയിരുത്തല്‍ ആണ്. എന്തായാലും അത് അവിടെ നില്കെട്ട്. നമ്മുടെ സഹോദരിമാര്‍ രക്ഷപെട്ടു വന്നത് നല്ലകാര്യം പക്ഷെ ഇന്ന് അവിടെ നടക്കുന്ന അതിക്രമങ്ങള്‍ അതും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതി ഭീകരമായ കൊലപാതകങ്ങള്‍, പരിഷ്കൃത സമൂഹം നിസ്സഹായരായി നോക്കി നില്കുന്നു. എന്താണ് ഇറാക്കില്‍ സംഭവിച്ചു കൊണ്ടിരികുന്നത്? സുന്നി മുസ്ലിങ്ങള്‍ക് മാത്രമായി ഒരു രാഷ്ട്രം. എത്ര ഭീകരമാണ് അവരുടെ ഈ നിലപാട്. മറ്റ് മത വിഭാഗങ്ങളെ ഉന്മൂലനം ചെയ്തു ഒരു വിഭാഗം മാത്രമുള്ള ഒരു രാഷ്ട്രം. അത് സുന്നികള്‍ മാത്രം. ഷിയകളും കുര്‍ധുകളും കൊല്ലപെടെണ്ടാ ജനവിഭാഗങ്ങള്‍ ആണ് എന്നാ നിലപാടിനെ തീവ്രവാദ നിലപാട് എന്ന് തന്നെയല്ലേ വിശേഷിപിക്കേണ്ടത്? ഇന്നലെ ഞാന്‍ ടെലിവിഷനില്‍ കണ്ടത് മുഖംമൂടി ധരിച്ച കുറെ ISIS പോരാളികള്‍ നിരപരാധികളെ കൂട്ടി നിര്‍ത്തി വെടി വെച്ചു വീഴ്ത്തുന്ന കാഴ്ചയാണ്. എന്താണ് ആ പാവം മനുഷ്യര്‍ ചെയ്ത തെറ്റ്? അവര്‍ മറ്റ് മത വിശ്വാസികള്‍ ആയതോ അതുമല്ലങ്കില്‍ സുന്നികള്‍ ആകതിരുന്നാതോ? രണ്ടായാലും അവര്‍ക്ക് നേരെ ഉണ്ടയികൊണ്ടിരികുന്ന കൊടും ക്രൂരത അവസാനിപ്പികെണ്ടാതാണ്. ഞാന്‍ മനസിലാക്കിയത് ലോക പോലീസ് ISIS തീവ്രവാദികള്‍ക്ക് നേരെ "എയര്‍ വാര്‍" ആരംഭിച്ചു എന്നാണ്. ആരെങ്കിലും ഒക്കെ ഇങ്ങനെ ചെയേണ്ടി വരും. അപ്പോള്‍ സ്വഭാവീകമായി ഒരു ചോദ്യം ഉയരും എന്തെ അമേരിക്ക കൊന്നാല്‍ കൊലപാതകം ആകില്ലേ എന്ന്. തീര്‍ച്ചയായും അതും കൊലപാതകം തന്നെയാണ്. ഞാന്‍ അതിനെ ഭഗവന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഗീതഉപധേശതോട് താരതമ്യ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. കാരണം ഭഗവന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത് ധര്‍മം നിലനിര്‍ത്താന്‍ മറ്റ് എല്ലാ മാര്‍ഗങ്ങളും ഇല്ലാതാകുമ്പോള്‍ ധര്‍മ യുദ്ധം ആകാം എന്നാണ്. ഇപ്പോള്‍ അമേരിക്ക അവിടെ നടത്തുന്നത് ധര്മീകമായി ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റ് എല്ലാ മാര്‍ഗങ്ങളും അവിടെ അടഞ്ഞിരിക്കുന്നു.അപ്പോള്‍ സ്വഭാവീകമായി ഒരു ചോദ്യം ഉയരും. എന്താണ് അത്? സദ്ദാംഹുസൈന്റെ മരണത്തിനെ ശേഷമല്ലേ അവിടെ ഇങ്ങനെ ആയതു എന്ന്. ഒരികലും അല്ല. ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് അവരെ ഭീഷണിപെടുത്തി ഏകാധിപതിയായി ഭരിച്ചിരുന്ന ക്രൂരനായ ഒരു ഭരണാധികാരിയായിരുന്നു സദ്ദാം.അദ്ദേഹം അവിടെ ഭരിച്ചിരുന്നപ്പോള്‍ പോലും ഷിയാകള്‍ ഉള്‍പടെയുള്ള വിഭാഗങ്ങളെയും കുര്ധുകളെയും കൊന്നോടുകിയിരുന്നു.

ഞാന്‍ മുകളില്‍ പറഞ്ഞിരുന്നു എന്താണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ ഇങ്ങനെ മനുഷ്യന്‍ മനുഷ്യനെ കൊല്ലാന്‍ വെമ്പല്‍ കൊള്ളുന്നത്‌? ഞാന്‍ മനസിലാക്കിയടിത്തോളം ഒരേ ഒരു കാരണമേ അവിടെ ഉള്ളു. അത് മതസഹിഷ്ണത ഇല്ലായ്മ തന്നെയാണ്. മതതീവ്രവാദം എന്നും വിളിക്കാം. ലോകത്തെ ഒരു മതവും പറയുന്നില്ല നിങ്ങള്‍ മറ്റ് മതസ്ഥരെ കൊന്നു സ്വന്തം മതം ലോകമെമ്പാടും സ്ഥാപിക്കണം എന്ന്. എല്ലാ രാജ്യങ്ങല്കും അവരുടെ ഒരു പൈതൃകം ഉണ്ടാകും സംസ്കാരം ഉണ്ടാകും. ആ പൈതൃകവും സംസ്കാരവും മുറുകെ പിടിച്ചാല്‍ മതി ഒരു യുദ്ധവും ഉണ്ടാവുകയില്ല. യുദ്ധം നമുക്ക് ഒന്നും നല്‍കില്ല എന്ന് പറയാന്‍ കഴിയില്ല. യുദ്ധം നമുക്ക് നല്കുന്ന ബാക്കി പത്രം നിരാലംബരായ ഒരു ജന സന്ജയത്തെ മാത്രം ആയിരിക്കും. നമ്മുടെ സോഷ്യല്‍ മീഡിയകളില്‍ ഇറാക്കിന്റെ പേരിലും ഗസ്സയുടെ പേരിലും പരസ്പരം ഏറ്റു മുട്ടുന്നുവര്‍ ഒരു കാര്യം മനസിലാക്കുന്നത്‌ നന്ന്. രണ്ടിടങ്ങളിലും കൊല്ലപെടുന്നവര്‍ ബഹു ഭൂരിപക്ഷവും പാവപെട്ട സാധാരണ ജനം മാത്രമാണ്.  മഹാനായ നമ്മുടെ സ്വന്തം മഹാല്‍മാവിന്റെ ഒരു ഒരു വചനം പറഞ്ഞു അവസനിപിക്കം. " ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം"

1 comment:

  1. ഓരോ ജിയോഗ്രാഫിക്കല്‍ ഏരിയായിലും ഉയര്‍ന്നു വന്നിട്ടുള്ള ജനതയില്‍ രൂപത്തില്‍ മാത്രമല്ല, പ്രകൃതത്തിലും സ്വഭാവത്തിലും ബുദ്ധിവൈഭവത്തിലും ഏറെ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. സ്വാഭാവികമായും അവരുടെ തത്വശാസ്ത്രങ്ങളിലും അത് പ്രകടമാകും. ഇത്തരം കാടത്തങ്ങളെ നിരൂപിക്കുമ്പോള്‍ അതും കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. Mediterranean ജനതയുടെ സ്വഭാവത്തെ സാമാന്യവല്‍ക്കരിച്ച് അപഗ്രഥി ച്ചാല്‍ മാഫിയ എന്തു കൊണ്ട് ഉയര്‍ന്നു എന്നതിന് ഉത്തരം കിട്ടുമെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു.

    ReplyDelete